
രേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഹവാല പണം പോലീസ് പിടികൂടി. സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 11,34,500 രൂപയുമായി ബേളൂർ കല്ലംതോൽ സ്വദേശി അബ്ബാസ് സി.എച്ച് (40) ആണ് പിടിയിലായത്. കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാഹനം പിന്തുടർന്ന് അമ്പലത്തറ പോലീസ് സ്റ്റേഷന് മുൻവശം എസ് എച്ച് റോഡിൽ വെച്ച് തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് പണം കണ്ടെത്തിയത്. പിടികൂടിയ പണം ഉൾപ്പെടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. […]
The post രേഖകളില്ലാതെ കടത്തിയ 11.34 ലക്ഷം രൂപയുമായി കാസർഗോഡ് യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.
