
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘പോ മോനെ വിജയാ’ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം രാഷ്ട്രീയ മര്യാദയില്ലാത്തതാണെന്നും അത് ഉടനടി പിൻവലിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പിണറായി വിജയൻ ആരാണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയില്ലായിരിക്കും. ഇത്തരം നിലവാരമില്ലാത്ത പരാമർശങ്ങളിലൂടെ എൽ.ഡി.എഫിന്റെ അന്തസ്സ് വർദ്ധിക്കുകയാണ് ചെയ്തതെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ നിലവാരം ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെയാണെന്ന് മന്ത്രി ശിവൻകുട്ടി പരിഹസിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് നേരെയോ ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെയോ […]
The post രേവന്ത് റെഡ്ഡി പരാമർശം പിൻവലിക്കണം; പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും: വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.
