
ആംബുലൻസിനും പിഴ ചുമത്തി മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന് മോഡിഫിക്കേഷൻ എന്നാരോപിച്ചായിരുന്നു മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. 5500 രൂപയാണ് പിഴയിട്ടത്. അധിക ലൈറ്റുകൾ ഘടിപ്പിച്ചെന്നാരോപിച്ച് മോഡിഫിക്കേഷൻ എന്ന കാരണത്താലാണ് എം വി ഡി പിഴ ചുമത്തിയത്. Also read: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന് പരുക്കേറ്റു ലൈറ്റുകള്‍ ഘടിപ്പിച്ചത് കാട്ടാന ശല്യം രൂക്ഷമായതിനാലാണെന്ന് ഡ്രൈവർ പറഞ്ഞു. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആംബുലൻസിനാണ് പിഴയിട്ടത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണ് ഇത്.
The post ലൈറ്റ് ഘടിപ്പിച്ചു; ആംബുലൻസിനും പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് appeared first on Kairali News | Kairali News Live.
