
വളർത്തുനായയെ ക്രൂരമായി മർദ്ദിക്കുന്നത് ചോദ്യം ചെയ്ത അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മയ്യനാട് സ്വദേശി രാജീവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മയ്യനാട് സ്വദേശിയായ കബീർ കുട്ടിക്കാണ് (62) ആക്രമണത്തിൽ പരിക്കേറ്റത്. പ്രതിയായ രാജീവ് തന്റെ വീട്ടിൽ രണ്ട് നായ്ക്കളെ വളർത്തുന്നുണ്ട്. മദ്യലഹരിയിൽ ഇയാൾ നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ നായ്ക്കളെ ആക്രമിക്കുന്നത് കണ്ട അയൽവാസിയായ കബീർ കുട്ടി ഇത് ചോദ്യം ചെയ്തു. ഇതിലുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. ALSO READ : […]
The post വളർത്തുനായയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തു; മയ്യനാട്ടിൽ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.
