
നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിലൂടെ കേരളത്തിന് മുന്നിൽ നാണംകെട്ട കലാമണ്ഡലം സത്യഭാമ വീണ്ടും വിദ്വേഷ പരാമർശങ്ങളുമായി രംഗത്ത്. ജനപ്രിയ പരമ്പരയായ ‘മറിമായ’ത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി സ്നേഹ ശ്രീകുമാറിനെതിരെയാണ് ഇത്തവണ സത്യഭാമയുടെ വ്യക്തിപരമായ കടന്നാക്രമണം. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും സത്യഭാമ ക്രൂരമായി അധിക്ഷേപിച്ചത്. സ്നേഹയുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും ‘മറിമായം’ നടി എന്ന് വ്യക്തമാക്കിയും സ്നേഹയുടെ ചിത്രം വീഡിയോയിൽ പ്രദർശിപ്പിച്ചുമാണ് അധിക്ഷേപിച്ചത്. ‘പിണ്ഡോദരി മോളെ’ എന്ന് വിളിച്ചാണ് സത്യഭാമ സ്നേഹയെ […]
The post വീണ്ടും അധിക്ഷേപവുമായി സത്യഭാമ; ഇത്തവണ ലക്ഷ്യം സ്നേഹ ശ്രീകുമാർ! ‘പൊതുവേദിയിൽ വെച്ച് നിന്നെ കാണും, അന്ന് നീ കരയും’; സ്നേഹയ്ക്ക് നേരെ പരസ്യ ഭീഷണി! appeared first on Kairali News | Kairali News Live.
