
ശബരിമല സ്വര്‍ണമോഷണക്കേസില്‍ കെ പി ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയിലെ ബോർഡ് അംഗമായിരുന്നു. അറസ്റ്റ് വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ശബരിമല സ്വർണ്ണ മോഷണക്കേസിൽ കൊടിമരം മാറ്റി സ്ഥാപിച്ചത് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. 2017ൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറ് ആയിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം എസ് ഐ ടി യും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു. ശബരിമല സ്വർണ്ണ മോഷണക്കേസിൽ […]
The post ശബരിമല സ്വര്‍ണമോഷണം: കെ പി ശങ്കരദാസ് അറസ്റ്റില്‍ appeared first on Kairali News | Kairali News Live.
