
ശബരിമല സ്വര്‍ണമോഷണക്കേസില്‍ എസ് ഐ ടി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും എസ് ഐ ടിക്ക് മേൽ ആരുടേയും സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയസമ്മർദ്ദമില്ല. പൂർണ സ്വാതന്ത്ര്യത്തോടെയാണ് എസ് ഐ ടി പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്നതായിരിക്കും. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും ഹൈക്കോടതി എസ് ഐ ടിയുടെ അന്വേഷണത്തിൽ തൃപ്തരാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ALSO READ: ‘കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 12000 […]
The post ശബരിമല സ്വര്‍ണമോഷണക്കേസ്: ‘എസ്ഐടിക്ക് രാഷ്ട്രീയസമ്മർദ്ദമില്ല, പ്രവര്‍ത്തിക്കുന്നത് പൂര്‍ണസ്വാതന്ത്ര്യത്തോടെ’; ഡിജിപി appeared first on Kairali News | Kairali News Live.
