
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ദ്വാരപാലക ശില്പ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട കട്ടിള പാളി മോഷണവുമായി ബന്ധപ്പെട്ട പരാതിയിൽ നേരത്തെ തന്നെ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. എല്ലാ കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും. […]
The post ശബരിമല സ്വർണമോഷണക്കേസ്: എ പത്മകുമാറിന് സ്വാഭാവിക ജാമ്യം appeared first on Kairali News | Kairali News Live.
