
ശബരിമലയിൽ തീർത്ഥാടക തിരക്കിൽ റെക്കോർഡ്. ഇന്നലെ മാത്രം ദർശനം നടത്തിയത് 1,13,168 പേരാണ്. ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്ക് രേഖപ്പെടുത്തിയ ദിവസം കൂടിയാണിത്. തിരക്കിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലും, എരുമേലിയിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ ശബരിമലയിൽ ദർശനം നടത്തിയത് 5 ലക്ഷത്തിലധികം തീർത്ഥാടകരാണ്. അതേസമയം ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 1000 ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മകരവിളക്ക് […]
The post ശബരിമലയിൽ തീർത്ഥാടക തിരക്കിൽ റെക്കോർഡ്; ഇന്നലെ മലചവിട്ടിയത് ഒരു ലക്ഷത്തിലേറെ പേർ appeared first on Kairali News | Kairali News Live.
