
അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിൽ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ. കലോത്സവത്തിന്റെ മുഖ്യവേദിയായ തൃശൂർ തേക്കിന്‍ക്കാട് മൈതാനത്ത് പതിനായിരത്തിലധികം വിദ്യാർത്ഥികളാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്തേകാൻ ഒത്തുചേർന്നത്. വിദ്യാർത്ഥി ചങ്ങലയും തെരുവ് നാടകങ്ങളും ബോധവൽക്കരണ പരിപാടികളും കൊണ്ട് തേക്കിൻകാട് മൈതാനം ലഹരി വിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രമായി മാറി. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിർവ്വഹിച്ചു. ലഹരിയോട് നോ പറയുന്നത് പോലെ അനാരോഗ്യകരമായ പ്രവണതകളോടും പ്രകൃതിവിരുദ്ധമായ ശീലങ്ങളോടും നോ പറയാന്‍ […]
The post സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിൽ ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ appeared first on Kairali News | Kairali News Live.
