
സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിൽ ഞായറാഴ്ച കേരളവും സർവീസസും ഏറ്റുമുട്ടും. ആസാമിലെ ധക്വാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന പോരാട്ടം ആരാണ് ഇന്ത്യയുടെ ഫുട്ബോൾ രാജാക്കന്മാരെന്ന ചോദ്യത്തിനുത്തരം നൽകും. നിലവിലെ ഫോമും മത്സരഫലങ്ങളും പരിശോധിച്ചാൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്-അപ്പ് ആയ കേരളത്തിനാണ് മുൻതൂക്കം. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചിൽ മൂന്നു മത്സരങ്ങളും ജയിച്ച കേരളം തോൽവി അറിഞ്ഞത് അപ്രധാനമായിരുന്ന ഒരു മത്സരത്തിൽ മാത്രമാണ്. എന്നാൽ ആ തോൽവി സംഭവിച്ചത് ഫൈനലിലെ എതിരാളികളായ സർവീസസിനെതിരെ ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ […]
The post സന്തോഷ് ട്രോഫി: എട്ടാം കിരീടം തേടി കേരളം; ഫൈനലിൽ എതിരാളി സർവീസസ് appeared first on Kairali News | Kairali News Live.
