
അസാമിലെ ദകുവാഖാന സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചക്ക് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി സെമിഫൈനൽ മത്സരത്തിൽ ശക്തരായ പഞ്ചാബിനെ നേരിടാൻ ഒരുങ്ങി കേരളം. ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത കേരളം പിന്നീട് റെയിൽവേസിനോട് സമനില വഴങ്ങി. ഒഡിഷയെയും മേഘാലയെയും കീഴടക്കി ക്വാർട്ടർ ഉറപ്പിച്ചെങ്കിലും അവസാന മത്സരത്തിൽ സർവീസസിനോട് 0-1ന് പരാജയം വഴങ്ങി. ടൂർണമെന്റിൽ ഒരു മത്സരം മാത്രം തോറ്റിട്ടുള്ള കേരളം, ക്വാർട്ടർ ഫൈനലിൽ അതിഥേയരായ അസാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തിരുന്നു.മികച്ച പ്രതിരോധവും , ചടുലമായ […]
The post സന്തോഷ് ട്രോഫി: സെമിഫൈനലിൽ പഞ്ചാബി കരുത്തിനെ മുട്ടികുത്തിക്കാനൊരുങ്ങി കേരളം appeared first on Kairali News | Kairali News Live.
