
ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധക്ഷണിക്കലും മന്ത്രിമാരുടെ മറുപടികളും സ്പീക്കറുടെ റൂളിംഗുമൊക്കെയായി ചടുലമായി വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ. കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൽ നടത്തിയ വിദ്യാർത്ഥികളുടെ മാതൃക നിയമസഭ പ്രതിഷേധത്തിനും വാക്ക്ഔട്ടിനും വരെ വേദിയായി. ലഹരി ഉപഭോഗം മുതൽ കായിക മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിൽ വരെ പ്രതിപക്ഷം ചോദ്യങ്ങളുന്നയിച്ചെങ്കിലും വസ്തുതകൾ നിരത്തിയുള്ള കൃത്യമായ ഉത്തരങ്ങൾ നൽകി ഭരണപക്ഷം പ്രതിരോധിച്ചു. ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം ഉപക്ഷേപത്തിന് നോട്ടീസ് നൽകിയെങ്കിലും എക്സൈസ് മന്ത്രിയുടെ തൃപ്തികരമായ മറുപടിയെ […]
The post സഭാനടപടികളുമായി വിദ്യാർത്ഥികൾ; പഴയ നിയമസഭാ മന്ദിരത്തിൽ ആവേശം പടർത്തി മാതൃകാ നിയമസഭ appeared first on Kairali News | Kairali News Live.
