
ദില്ലി തിലക് നഗറിൽ 20കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. 20 കാരന് പ്രായപൂർത്തിയാകാത്തയാളുടെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ സഹോദരൻ എതിർത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വഴിയിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ വിളിച്ചതിൻ പ്രകാരം സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസ് അന്വേഷണത്തിൽ പ്രധാന പ്രതി പ്രായപൂർത്തിയാകാത്തയാളാണെന്നും, 20കാരനുമായുള്ള തന്റെ സഹോദരിയുടെ ബന്ധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ALSO READ: ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പ്രണയം, നമ്പര്‍ […]
The post സഹോദരിയുമായുള്ള പ്രണയബന്ധം പകയായി: ദില്ലിയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍ appeared first on Kairali News | Kairali News Live.
