
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലെ മൊറോക്കോയ്ക്കെതിരായുള്ള സെനഗലിന്റെ വിജയം റദ്ദാക്കി കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ. ഇതോടെ ആതിഥേയരായിരുന്ന മൊറോക്കോ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരായി.ജനുവരിയിൽ നടന്ന ഫൈനലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇതോടെ വീണ്ടും ലോകശ്രദ്ധ പിടിച്ചെടുത്തു. ഫൈനലിൽ റഫറിയുടെ തെറ്റായ പെനാൽറ്റി തീരുമാനത്തിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ കളം വിട്ടിരുന്നു. പിന്നീട് തിരിച്ചുവന്ന അവർ ആതിഥേയരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടം ചൂടിയെങ്കിലും നിയമലംഘനം ചൂണ്ടിക്കാട്ടി ആഫ്രിക്കൻ കോൺഫെഡറേഷൻ ഫലം മൊറോക്കോയ്ക്ക് അനുകൂലമായി തിരുത്തി. […]
The post സെനഗലിന് ഷോക്ക്! മൊറോക്കോയെ ആഫ്രിക്കൻ ഫുട്ബോൾ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു; സെനഗലിന്റെ വിജയം റദ്ദാക്കി appeared first on Kairali News | Kairali News Live.
