
മലമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. സ്കൂളിലെ സംസ്കൃത അധ്യാപകനും കൊല്ലങ്കോട് സ്വദേശിയുമായ അനിലാണ് (41) പിടിയിലായത്. പോക്സോ വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയെ തന്റെ ക്വാർട്ടേഴ്സിലെത്തിച്ച അധ്യാപകൻ മദ്യം നൽകി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വിദ്യാർത്ഥി തന്റെ […]
The post സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചു; പാലക്കാട് സംസ്കൃത അധ്യാപകൻ പിടിയിൽ appeared first on Kairali News | Kairali News Live.
