
വ്യാജ ഓൺലൈൻ അക്കൗണ്ട് ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയ ശേഷം സൈന്യത്തിന്റെയും വ്യോമസേനയുടെയും തന്ത്രപ്രധാന രേഖകൾ പാകിസ്ഥാന് കൈമാറിയതിന് അംബാല സ്വദേശി അറസ്റ്റിൽ. പ്രതി 31 വയസ്സുകാരനായ സുനിലിനെ അംബാല കൺടോൺമെന്റ് ബസ് സ്റ്റാൻഡിന് സമീപത്തു നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറേഴുമാസമായി ഇയാൾ പാകിസ്ഥാൻ ചാരന്മാരുമായി ബന്ധപ്പെടുത്തുന്നുണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു. സ്ത്രീകളുടെ പേരിലുണ്ടാക്കിയ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ വഴി ചാറ്റ് ചെയ്തതിന് ശേഷം സൈന്യത്തിന്റെയും വ്യോമസേനയുടെയും നീക്കങ്ങളും ലൊക്കേഷനും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും കൈമാറിയത്. […]
The post ഹണി ട്രാപ്പും ഹൈ സെക്യൂരിറ്റി ബ്രേക്കിങും ; സൈന്യത്തിന്റെയും വ്യോമസേനയുടെയും തന്ത്രപ്രധാന രേഖകൾ കൈമാറിയതിന് അംബാല സ്വദേശി അറസ്റ്റിൽ appeared first on Kairali News | Kairali News Live.
