
വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തെ അപലപിക്കാൻ തയ്യാറാകാത്ത നരേന്ദ്ര മോദി സർക്കാരിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, അതിനെതിരെ പ്രതികരിക്കാത്ത ഇന്ത്യയുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അമേരിക്ക എന്ന പേര് പോലും പരാമർശിക്കാതെ ഇന്ത്യ പുറപ്പെടുവിച്ച ‘അഴകോഴമ്പൻ’ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ അമേരിക്കയ്ക്ക് കീഴ്വഴങ്ങുന്നത് ദൗർഭാഗ്യകരമാണെന്നും, മോദി സർക്കാർ അമേരിക്കയുടെ ഒരു ‘കാര്യസ്ഥനെ’ പോലെയാണ് പ്രവർത്തിക്കുന്നതെന്നും […]
The post ‘അമേരിക്ക എന്ന പേര് പോലും പരാമർശിക്കാതെ ഇന്ത്യ പുറപ്പെടുവിച്ച ‘അഴകോഴമ്പൻ’ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം’: രൂക്ഷവിമർശനവുമായി എം.എ. ബേബി appeared first on Kairali News | Kairali News Live.
