
ഈ വരുന്ന പൊങ്കലിന് തമിഴ് സിനിമാ ലോകത്ത് നടക്കാൻ പോകുന്നത് ‘വൻയുദ്ധം’. വിജയ് നായകനാകുന്ന ജനനായകനും ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തിയുമാണ് ബിഗ്സ്ക്രീനിലേക്ക് എത്തുന്നത്. റിലീസ് ചെയ്യുന്നതിൽ വിജയ് ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ‘പരാശക്തി’യുടെ ഓഡിയോ ലോഞ്ചിനിടെ വികാരാധീനനായ ശിവകാർത്തികേയന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ സംഘടിതമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി പണം നൽകി ചെയ്യിക്കുന്ന ഇത്തരം പ്രചാരണങ്ങൾ വ്യക്തിപരമായ അതിർവരമ്പുകൾ ലംഘിച്ചതായും […]
The post ‘കുടുംബത്തെ അധിക്ഷേപിക്കുന്നു’; വേദിയിൽ വികാരാധീനനായി ശിവകാർത്തികേയൻ appeared first on Kairali News | Kairali News Live.
