
കേന്ദ്ര ബജറ്റിനെതിരായ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍. അവഗണനക്കെതിരായി പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല. ബിജെപിയെ സഹായിക്കുക എന്നതാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി പരിഹാസ്യമായ രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയങ്ങാടിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ. ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി കേന്ദ്രത്തിന്റെ അനുമതിയോടെയാണോ എന്ന ചോദ്യത്തോട് പോലും മന്ത്രി പ്രതികരിക്കുന്നില്ല. ശ്രീധരന്റെ ഓഫീസ് ഉദ്ഘാടനം ആളെപ്പറ്റിക്കുന്നതിനുള്ള ഏർപ്പാടാണെന്നും എംവി […]
The post ‘കേന്ദ്ര ബജറ്റിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല’; ഇ ശ്രീധരന്റെ ഓഫീസ് ഉദ്ഘാടനം ആളെപ്പറ്റിക്കാനുള്ള ഏർപ്പാടെന്നും എം വി ഗോവിന്ദന് മാസ്റ്റര്‍ appeared first on Kairali News | Kairali News Live.
