
ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന് നടൻ ആശിഷ് വിദ്യാര്‍ഥി. നടനും ഭാര്യ രുപാലി ബറുവയും റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. തൻ്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയിൽ വന്ന ഒരു ഇരുചക്ര വാഹനം ദമ്പതികളെ ഇടിക്കുന്നത്. ഇവര്‍ക്ക് നിസാര പരുക്കുകളേറ്റു. വാഹനമോടിച്ചിരുന്ന യാത്രക്കാരനും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് ദമ്പതികളെ വാഹനമിടിക്കുന്നത്. അപകടത്തിന് തൊട്ടുപിന്നാലെ ഗീതാനഗർ പൊലീസ് […]
The post ‘ഞങ്ങള്‍ സുരക്ഷിതര്‍, സുഖം പ്രാപിച്ചു വരുന്നു’: നടൻ ആശിഷ് വിദ്യാര്‍ഥി appeared first on Kairali News | Kairali News Live.
