

ഡാറ്റ ചോർത്തൽ എന്ന പേരുമായി പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവിധ വകുപ്പുകൾ നൽകിവരുന്ന സേവനങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ ബന്ധപ്പെട്ട ആളുകളിലേക്ക് എത്തിക്കാനുള്ള സന്ദേശങ്ങൾ കൈമാറുന്ന പ്രക്രിയയെയാണ് പലരീതിയിൽ വ്യാഖ്യാനിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് ദിനംപ്രതി ആയിരക്കണക്കിന് അന്വേഷണങ്ങളാണ് വരുന്നത്. അത്തരം അന്വേഷണങ്ങൾക്ക് മറുപടി പറയാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. അതിനുപുറമേ മുഖ്യമന്ത്രിയോട് നേരിട്ട് ഫോണിൽ വിളിച്ച് പരാതികൾ പറയാൻ […]
The post ‘ഡാറ്റ ചോർത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങൾ വസ്തുതാ വിരുദ്ധം’; കേന്ദ്രീകൃത അറിയിപ്പ് സംവിധാനത്തിനെ പറ്റി കൃത്യവും വ്യക്തവുമായ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് appeared first on Kairali News | Kairali News Live.