
നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ‘പുസ്തക വായന ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോൾ ഉണ്ടാകുന്ന പ്രധാന ആക്ഷേപങ്ങൾ. എന്നാൽ യഥാർത്ഥത്തിൽ പുസ്തകവായന മരിക്കുന്നില്ലെന്നും ഇതുപോലുള്ള പുസ്തകോത്സവങ്ങൾ നവീനതയെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നുവെന്നും’ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വെനസ്വേലയിലെ യു എസ് കടന്നാക്രമണം ട്രംപിന്റെ നടപടി ധിക്കാരവും ധാർഷ്ട്യവും തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. സാഹിത്യകാരൻ എൻ എസ് മാധവനുള്ള നിയമസഭാ പുരസ്കാരവും ചടങ്ങിൽ കൈമാറി. […]
The post ‘പുസ്തക വായന മരിക്കുന്നില്ല; പുസ്തകോത്സവങ്ങൾ നവീനതയെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നു’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
