
കേന്ദ്ര ഗവൺമെന്റ് ഫെഡറൽ ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നതിന് പകരം ആർഎസ്എസ്, ബിജെപി താൽപ്പര്യങ്ങൾക്കനുസരിച്ചാണ് കേരളത്തോട് പെരുമാറുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിനെതിരായ കേന്ദ്ര നടപടികൾക്കെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ശ്വാസം മുട്ടിച്ചു കൊല്ലാനും ട്രഷറി പൂട്ടിക്കാനുമുള്ള അപ്രഖ്യാപിത നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സാധാരണക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ തടസപ്പെടുത്തുകയാണ് ഈ കേന്ദ്ര നീക്കത്തിന് പിന്നിലെ ലക്ഷ്യം. ഇത്തരം സാമ്പത്തിക […]
The post ‘ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നതിന് പകരം RSS – BJP താത്പര്യമനുസരിച്ച് കേന്ദ്രം കേരളത്തോട് പെരുമാറുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
