

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച പ്രകടനം നടത്തുമെന്ന് സിപിഐഎം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെയും, ബിജെപിയുടെയും അപകടകരമായ രാഷ്ട്രീയമാണ് നടക്കുന്നതെന്നും ബൃന്ദ കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലായിരുന്നു രൂക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. പശ്ചിമബംഗാളിൽ മതത്തെ രാഷ്ട്രീയത്തിൽ ഇടകലർത്തി ജനങ്ങളെ വിഭജിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിനുമാത്രമേ ഈ അപകട രാഷ്ട്രീയത്തെ നേരിടാൻ കഴിയുകയുള്ളൂവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അഴിച്ചു […]
The post ‘മതത്തെ രാഷ്ട്രീയത്തിൽ ഇടകലർത്തി ജനങ്ങളെ വിഭജിക്കുന്നു, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ആക്രമണം അഴിച്ചുവിടുന്നു’; രൂക്ഷവിമർശനവുമായി ബൃന്ദ കാരാട്ട് appeared first on Kairali News | Kairali News Live.