
യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ പ്രദർശിപ്പിച്ച കാര്യങ്ങൾ ഉദാഹരണങ്ങളാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കെ ഡിസ്ക് – യങ്ങ് ഇന്നവേറ്റര്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആശയങ്ങൾക്ക് രൂപം കൊടുക്കാൻ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന് കഴിഞ്ഞു. നാടിന്റെ പ്രശ്നങ്ങൾ ചെറിയ പ്രായത്തിൽ തന്നെ മനസിലാക്കാൻ കഴിയുന്നു. നാടിന് ആവശ്യമായ ആശയങ്ങൾ കുഞ്ഞുങ്ങളുടെ മനസിൽ ഉണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു. […]
The post ‘യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പരിപാടി’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
