
അന്തരിച്ച വിഖ്യാത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്ര സംഗീത രംഗത്തെ പ്രമുഖരിലൊളായ എസ് പി വെങ്കിടേഷിന്റെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളെല്ലാവരും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങൾ അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങളാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങൾ ഇന്നും ഓർക്കപ്പെടുന്നവയാണ്. സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും […]
The post ‘സാംസ്കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
