
കെഎസ്ആർടിസിയുടെ ചരിത്രനേട്ടം നവകേരള നിർമ്മിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആർടിസി കൈവരിച്ച സർവ്വകാല പ്രതിദിന റെക്കോർഡ് വരുമാനമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാജ്യമെമ്പാടും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോൾ, അവയെ ചേർത്തുപിടിച്ച് ലാഭകരമാക്കുക എന്ന ബദൽ നയമാണ് സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചിട്ടയായ പ്രവർത്തനത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും ഏകോപിത പരിശ്രമത്തിലൂടെയുമാണ് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. ഈ നേട്ടത്തിനായി പ്രയത്നിച്ച […]
The post ‘KSRTC-യുടെ നേട്ടം കേരളത്തിന്റെ പൊതുഗതാഗതം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടി’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
