ജനൽ കട്ടിള ദേഹത്ത് വീണു; പത്തനംതിട്ടയിൽ ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം. അടൂർ ഏഴംകുളം ആറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജാണ് (7) മരിച്ചത്.
January 11, 2026