Posted On date_range 14 May 2026 8:44 AM IST Updated On date_range 14 May 2026 8:44 AM IST text_fields bookmark_border മനാമ: പ്രശസ്ത കവിയും, ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരാന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയുമായി ബഹ്റൈൻ എ.കെ.സി.സി അക്ഷരക്കൂട്ട്. “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി മെയ് 16ന് പ്രശസ്ത സിനിമാതാരം വിനോദ് കെടാമംഗലം വെർച്വൽ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്യും. ഇന്നലെവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന എഴുത്തിന്റെയും വായനയുടെയും മേഖലകൾ, പതിയെ അപ്രസക്തമാകുന്നത് തിരിച്ചറിഞ്ഞാണ് എ.കെ. സി.സി.ഇത്തരമൊരു സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Anil Panachooran memorial service on May 16th
