മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിൽ പരമ്പരാഗത ജലസേചന കനാലായ ഫലജിന്റെ അറ്റകുറ്റപ്പണിക്കിടെ ഉള്ളിൽ കുടുങ്ങിപ്പോയ ആളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കനാലിനുള്ളിൽ കുടുങ്ങിയയാൾക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകി. തുടർന്ന് വിദഗ്ദ ചികിത്സക്കായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
