പ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാൻ ഇനി മലയാള സിനിമയിലും. ബാബു ജനാർദ്ദനൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഗാന്ധി ബസാർ സൺഡേ മാർക്കറ്റ് എന്ന സിനിമയിലാണ് ബാബിൽ ഖാൻ വരാൻ പോകുന്നത്. ബാബിൽ ഖാനെ കൂടാതെ അപർണ ബാലമുരളിയും ആത്മീയയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗദീഷ്, സുധീർ കരമന, ജോണി ആന്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജ എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ഗുരുകൃപ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ ശിവദാസാണ് സിനിമ നിർമ്മിക്കുന്നത്. ഫാസിൽ നാസർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അപർണ ബാലമുരളിയെ കൂടാതെ ആത്മീയയും നായികാ നിരയിലുണ്ട്. കേരളത്തിലേക്കു കുടിയേറി വന്ന അതിധി തൊഴിലാളികളുടെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്.