കുവൈത്ത് സിറ്റി: എണ്ണ മേഖലയിലെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാൻ എ.ഐ സാങ്കേതിക വിദ്യക്ക് പ്രാധാന്യം നൽകി കുവൈത്ത്. എ.ഐ സംയോജിപ്പിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി എണ്ണ മന്ത്രാലയം അറിയിച്ചു. പര്യവേക്ഷണവും ഡ്രില്ലിംഗും ഉൾപ്പെടെ വിവിധ മേഖലകളിൽ എ.ഐ ഉപയോഗിക്കും. ഡാറ്റ വിശകലനം വഴി ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും അപകടസാധ്യത കുറക്കാനുമാണ് ലക്ഷ്യം. ഇതോടെ പൈപ്പ്ലൈൻ നിരീക്ഷണവും പ്രവചന പരിപാലനവും കൂടുതൽ ശക്തമാകും. ലോജിസ്റ്റിക്സ്, വിതരണ ശൃംഖലകളിലും എ.ഐ പ്രയോഗം വ്യാപിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
