ഔദ്യോഗിക രേഖയിൽ ബി.ജെ.പി സീൽ: ഡെപ്യൂട്ടി സി.ഇ.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി

ഔദ്യോഗിക രേഖയിൽ ബി.ജെ.പി സീൽ: ഡെപ്യൂട്ടി സി.ഇ.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി

M
MadhyamamSource Link
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കർശന നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തു. അഡീഷണൽ സി.ഇ.ഒ പി.ബി. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഈ നടപടി സ്വീകരിച്ചത്. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ബിജെപിയുടെ സീൽ പതിഞ്ഞത്. ബിജെപി മുൻപ് കമ്മീഷന് നൽകിയ ഒരു കത്തിന്റെ ഫോട്ടോകോപ്പി സൂക്ഷ്മപരിശോധനയില്ലാതെ മറ്റ് പാർട്ടികൾക്ക് അയച്ചു കൊടുത്തതാണ് പിഴവിന് കാരണമായതെന്ന് കമ്മീഷൻ വിശദീകരിക്കുന്നു. സംഭവത്തിൽ നേരത്തെ തന്നെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവും ക്ലറിക്കൽ പിഴവുമാണ് ഇതിന് പിന്നിലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ഏപ്രിൽ 9ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് സിപിഎം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടികളിലൂടെ വിവാദം തണുപ്പിക്കാൻ കമ്മീഷൻ നീക്കം നടത്തുന്നത്. മുഖ്യ​തെരഞ്ഞെടുപ്പ്​ ഓഫിസർക്കെതിരെ ബി.ജെ.പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക സ​ര്‍ക്കു​ല​റി​ല്‍ ബി.​ജെ.​പി​യു​ടെ സീ​ല്‍ പ​തി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്കെ​തി​രെ ബി.​ജെ.​പി രം​ഗ​ത്ത്. ഈ ​സം​ഭ​വ​ത്തി​ലെ പ​ഴി ബി.​ജെ.​പി​യി​ൽ ചാ​രാ​നാ​ണ് ശ്ര​മം. ഇ​തി​ന് പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ട്. ക​ത്ത​യ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ.​ജി.​ഒ യൂ​നി​യ​ൻ നേ​താ​വാ​ണ്. സി.​പി.​എം-​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ- ഉ​ദ്യോ​ഗ​സ്ഥ ഡീ​ൽ ന​ട​ക്കു​ന്നു​ണ്ട്. സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​പ്പെ​ട്ട ജ​യ്സ​ൽ പി. ​അ​സീ​സ് ഡി.​വൈ.​എ​ഫ്.​ഐ, എ​സ്.​എ​ഫ്.​ഐ ബ​ന്ധ​മു​ള്ള​തി​നാ​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​യാ​ൾ ആ​ണ്. തൊ​ഴി​ൽ മ​ന്ത്രി മ​ത്സ​രി​ക്കു​ന്ന നേ​മ​ത്ത് അ​തേ വ​കു​പ്പി​ലെ ലേ​ബ​ർ ഓ​ഫി​സ​ർ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ആ​യി എ​ത്തു​ന്നു. ഇ​തൊ​ന്നും കാ​ണാ​നു​ള്ള ക​ണ്ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്ക് ഇ​ല്ലേ​യെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. സു​രേ​ഷ്​ ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ബി.​ജെ.​പി പ​രാ​തി ന​ൽ​കി. ബി.​ജെ.​പി​യു​ടെ സീ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന​തു​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സി.​പി.​എ​മ്മി​ന്‍റെ ബി ​ടീ​മാ​യി. നി​ഷ്പ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​റും സി.​പി.​എ​മ്മും ന​ട​ത്തു​ന്ന ഗൂ​ഡാ​ലോ​ച​ന​യി​ല്‍ സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ർ അ​ക​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​താ​യി സു​രേ​ഷ്​ പ​റ​ഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഔദ്യോഗിക രേഖയിൽ ബി.ജെ.പി സീൽ: ഡെപ്യൂട്ടി സി.ഇ.ഒ ഉൾപ്പെടെയുള… | Boolokam