Posted On date_range 5 Jan 2026 11:29 AM IST Updated On date_range 5 Jan 2026 11:29 AM IST കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് വിദ്യാർഥിനി text_fields bookmark_border camera_alt മിഥുന Listen to this Article പത്തിരിപ്പാല: കാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്ത് വിദ്യാർഥിനി മാതൃകയായി. പറളി കോട്ടപ്പള്ള വീട്ടിൽ ജയപ്രകാശ് -സബിത ദമ്പതികളുടെ മകൾ കുമാരി മിഥുനയാണ് മുടി മുറിച്ചു നൽകിയത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിയാണ് ജെ. മിഥുന . മണ്ണൂരിലെ ഇ.കെ. നായനാർ ചാരിറ്റിയാണ് മുടി ശേഖരിച്ചത്. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി.കെ. മുരളി, ട്രഷറർ പി. നാരായണൻ, എൻ.എസ്. ബ്രിജേഷ്, മണ്ണൂർ ഗ്രാമ പഞ്ചായത്തംഗം എം.സി. വിശ്വം എന്നിവർ പങ്കെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Student donates hair to cancer patients
