കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) അബുഹലീഫ ഏരിയ 2026-27 വർഷത്തെ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. അബുഹലീഫ വെൽഫെയർ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ്, ജന. സെക്രട്ടറി സാബിക് യൂസുഫ് എന്നിവർ മേൽനോട്ടം വഹിച്ചു. നിഹാദ് നാസർ സ്വാഗതം പറഞ്ഞു. അബ്ദുൽ ബാസിത് ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: മഹ്നാസ് മുസ്തഫ (പ്രസി.), നിഹാദ് നാസർ (സെക്ര.), ശംസീർ ഉമർ (ട്രഷ), കെ.എം. ഹാരിസ്, അബ്ദുൽ ബാസിത് (വൈ.പ്രസി), അംജദ്, ഒ.പി. റയീസ് (ജോ.സെക്ര), ഹാരിസ് ഇസ്മായിൽ (അസി.ട്രഷ), അൻവർ ഷാജി, കെ.വി. നൗഷാദ്, ആസിഫ് മുഹമ്മദ്, അലി വെള്ളാരതൊടി, എം.വി. അബ്ദുറഹ്മാൻ, നിഹാദ് ഫൈസൽ, അബ്ദുസമദ്, അഷ്കർ മാളിയേക്കൽ, എം.ഐ. തസ്നീം, ശംസുദ്ദീൻ പാലാഴി (വകുപ്പ് കൺവീനർമാർ).
