Posted On date_range 19 April 2026 2:21 PM IST Updated On date_range 19 April 2026 2:21 PM IST കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: ഇപ്പോൾ കൂട്ട അടിയാണെങ്കിൽ നടക്കാൻ പോകുന്നത് മാരത്തോൺ അടി -വി. ശിവൻകുട്ടി text_fields bookmark_border തിരുവനന്തപുരം: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് കടമ്പകൾ കടന്നുവേണം സർക്കാർ രൂപവത്കരിക്കാൻ. അതിനു മുമ്പേ കോൺഗ്രസിൽ കൂട്ടാടിയാണെന്നും ശിവൻകുട്ടി പറഞ്ഞു. ഭൂരിപക്ഷം ഗവർണർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ ഗവർണർ അംഗീകരിക്കണം. ഇങ്ങനെ ഒരുപാട് കടമ്പുകൾ കടന്നാൽ മാത്രമേ ഗവൺമെന്റ് രൂപവത്കരിക്കാൻ കഴിയുകയൊള്ളൂ. ഈ ഘട്ടം എത്തുന്നതിനു മുമ്പുതന്നെ കൂട്ട അടിയാണെങ്കിൽ പിന്നീട് മിക്കവാറും നടക്കാൻ പോകുന്നത് മാരത്തോൺ അടിയായിരിക്കും. ഓരോരുത്തരും വെറുതെ വീട്ടിൽനിന്ന് ഡൽഹിക്ക് പോവുകയാണ്. അവിടെ പോയി കേരള ഹൗസിൽ കിടന്ന് നല്ല കൂർക്കം വലിച്ച് ഉറങ്ങുകയാണ്. എന്നിട്ട് ഞാൻ ഹൈ കമാൻഡിനെ കാണാൻ വേണ്ടി പോയതാണെന്ന് പറയുകയാണെന്നും ശിവൻകുട്ടി കളിയാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Minister V. Sivankutty mocks the Chief Ministerial debate taking place in Congress