കുവൈത്ത് സിറ്റി: ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് സംഘടനയുടെ എട്ടാമത് ഇഫ്താർ സംഗമം മരുഭൂമിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾകൊപ്പം സംഘടിപ്പിച്ചു. യോഗത്തിൽ സംഘടന പ്രസിഡന്റ് അശോകൻ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ചെയർമാൻ ഹമീദ് പാലേരി സംഘടനയെ കുറിച്ച് വിശദീകരിച്ചു. അഡ്വൈസറി ബോർഡ് അംഗം റഫീഖ്, വിജീഷ്, അജിത നായർ, സുജാ സുകുമാരൻ, സുധീർ, സന്തോഷ്, ക്ലീറ്റസ്, അനീഷ്, സജിനി, ഷെഫീക്ക്,അനീഷ്, സക്കീന, ജാനകി,രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ട്രഷറർ ലത നന്ദി പറഞ്ഞു.
