ജിദ്ദ: മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റി പരിധിയിൽ നിന്നും ഈ വർഷം ഹജ്ജ് കർമത്തിനായി വിശുദ്ധ നാട്ടിലെത്തിയ തീർത്ഥാടകർക്ക് കൊണ്ടോട്ടി സെൻറർ ജിദ്ദയും ജിദ്ദ തുറക്കൽ മഹല്ല് കമ്മിറ്റിയും സംയുക്തമായി ജിദ്ദയിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. അഷ്റഫ് കോമു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗഫൂർ ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു. ഇഹാൻ റിസ്വിയുടെ ഖിറാഅത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഹാജിമാർക്കുള്ള സന്ദേശം ഒരുമ പ്രസിഡൻറ് കബീർ കൊണ്ടോട്ടി അവതരിപ്പിച്ചു. ഹജ്ജ് യാത്രികർക്കുള്ള സ്വീകരണത്തോടൊപ്പം വിദ്യാഭ്യാസ, വ്യക്തിത്വ വികസന രംഗങ്ങളിൽ മികവ് പുലർത്തി അംഗീകാരങ്ങൾ നേടിയ സഫ്വ വട്ടപറമ്പൻ, ഇഷാൻ റിസ്വി, റെജാ ഫാതിം, ആമിന റിഹാം കൊമ്മേരി എന്നീ പ്രതിഭകളെ പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു. മൊയ്തീൻ ചെമ്പാൻ, അബ്ബാസ് ചെമ്പൻ, ഉസ്മാൻ കോയ എരഞ്ഞിക്കൽ, എ.ടി. ബാവ തങ്ങൾ, സാബിത്ത് പാണ്ടിക്കാടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന് ഡോ. അഹമ്മദ് അരീക്കാട്ട് (റിലീഫ് ഹോസ്പിറ്റൽ), പാണ്ടിക്കാടൻ കുഞ്ഞാലൻ ഹാജി (തുറക്കൽ മഹല്ല് പ്രസിഡൻറ്), ഏക്കാടൻ അബ്ദു സുബ്ഹാൻ (തുറക്കൽ മഹല്ല് സെക്രട്ടറി), ഹമീദ്, ഹുദൈഫ്, ഉമർ കോയ, നൗഫൽ പറമ്പാടൻ തുടങ്ങിയ അതിഥികൾ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി നംഷീർ കൊണ്ടോട്ടി, അഷ്റഫ് കൊട്ടേൽസ്, ഇർഷാദ് കളത്തിങ്ങൽ, സലീം നാണി, എ.ടി.നസ്റു തങ്ങൾ, എ.ടി നാണി തങ്ങൾ, റഫീഖ് മധുവായി, ശാലു വാഴയൂർ, പി. പി ഫൈസൽ, ലത്തീഫ് മക്ക, ഇസ്മാഈൽ നെടിയിരുപ്പ്, അസ്കർ മൊക്കൻ, ബാസിത്ത് പാണ്ടിക്കാടൻ, എം. മുനീർ, എ.പി. സക്കരിയ, പി.കെ. അനീസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
