മനാമ: ഏറെ വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന ഷെരിഫ് വില്ല്യാപ്പള്ളിക്ക് തണൽ ബഹ്റൈൻ ചാപ്റ്റർ ഊഷ്മളമായ യാത്രയയപ്പ് നൽകി. മനാമ കെ-സിറ്റിയിൽ ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ ട്രഷറർ യു.കെ. ബാലൻ. വൈസ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ചീഫ് കോഓഡിനേറ്റർ റഷീദ് മാഹി, ഷബീർ മാഹി, അബ്ദുൽ ജലീൽ അബ്ദുല്ല, ഫൈസൽ മടപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തണൽ ബഹ്റൈൻ ചാപ്റ്ററിന്റെ തുടക്കം മുതൽ കൂടെയുള്ള ഷെരീഫ് ഒരു തണൽ കുടുംബാംഗം ആയത് കൊണ്ട് തന്നെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലും തണലിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. തണലിന്റെ സ്നേഹോപഹാരം ഷെരീഫ് ഏറ്റു വാങ്ങി. ഇത്തരം ഒരു യാത്രയയപ്പ് സംഘടിപ്പിച്ചതിൽ തണൽ ഭാരവാഹികളോടുള്ള നന്ദി തന്റെ മറുപടി പ്രസംഗത്തിൽ ഷെരീഫ് അറിയിച്ചു. എ.പി. ഫൈസൽ നന്ദി പ്രകാശിപ്പിച്ചു.
