ദുബൈ: തിരുവത്ര വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റി അമ്പതാം വാർഷികം ആഘോഷിച്ചു. ഗർഹൂദിൽ നടന്ന തിരുവത്ര ഫാമിലി ഫെസ്റ്റ് 2026ൽ പ്രസിഡന്റ് എ.കെ. മുജീബുദ്ദീൻ(നജു) അധ്യക്ഷത വഹിച്ചു. ഇ.പി. മൂസ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. അമ്പത് വർഷത്തെ അടയാളപ്പെടുത്തലുകളുടെ നേർസാക്ഷ്യമായി പുറത്തിറക്കിയ ‘സമർപ്പണം’ സുവനീർ ബഷീർ തിക്കോടി പ്രകാശനം ചെയ്തു. പ്രവാസലോകത്തെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇ.പി. മൂസ, ടി.എം. യൂസഫ്, ടി.എ. ഹംസ എന്നിവരെ ആദരിച്ചു. യൂസഫ് ഭായി, സുനിൽ കുമാർ, താഴത്ത് കോയ, അബൂദബി കെ.എച്ച്. താഹിർ, സക്കരിയ മജീദ്, എ.സി. ബീരാൻ, എസ്.ഐ. അക്ബർ ഷാർജ, ഹസൻ അലി ദുബൈ തുടങ്ങിയവർക്കും ഉപഹാരം നൽകി. തിരുവത്രയുടെ മരുമകളായ ജോർഡൻ പൗര ഹലാ എസ്സാം യഹ്യ അൽ റൗസൺ മുഖ്യാതിഥിയായി സംഗമത്തിൽ പങ്കെടുത്തു. അബൂദബി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കെ.കെ. സിദ്ദീഖ്, തിരുവത്ര നോർത്തേൺ എമിറേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലാഹുദ്ദീൻ എന്നിവർ ആശംസ നേർന്നു. ടി.എസ്. നബീൽ, ടി.എ. ഷൗക്കർ, എ.വി. ഷരീഫ്, സാദിഖ് തിരുവത്ര, സെലീം കാദർ, കുന്നത്ത് ബദറു, പരീത് തൊണ്ടംപിരി, ജലീൽ കെരീംഹാജി, സവാദ് കോട്ടപ്പുറത്ത്, ഹംജിത് ഹാഷിം, ആർ.കെ. മുഹസിൻ, രാമി മനാഫ്, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. ഷറഫ് സുലൈമാൻ സ്വാഗതവും സ്വാലിഹ് ഫൈസി പ്രാർഥനയും റഷീദ് തോപ്പിൽ നന്ദിയും രേഖപ്പെടുത്തി.
