കുവൈത്ത് സിറ്റി: നിയമലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ രണ്ട് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് ആരോഗ്യമന്ത്രാലയം റദ്ദാക്കി. ഒരു ഫാർമസിയുടെ പ്രവർത്തനം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. ലൈസൻസിംഗ് ചട്ടങ്ങൾ ലംഘിച്ചതും മുൻകൂർ അനുമതിയില്ലാതെ ദീർഘകാലം പ്രവർത്തനം നിർത്തിവെച്ചതുമാണ് രണ്ട് ഫാർമസികൾക്കെതിരായ നടപടിക്ക് കാരണം. കുറിപ്പടിയില്ലാതെ മരുന്ന് വിൽപ്പന നടത്തിയതും സ്റ്റോക്ക് രേഖകളിൽ പൊരുത്തക്കേട് കണ്ടെത്തിയതുമാണ് മൂന്നാമത്തെ ഫാർമസിക്കെതിരായ നടപടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പരിശോധനകളും നിരീക്ഷണ നടപടികളും തുടരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
