അന്തിക്കാട്: നോട്ടീസ് നൽകാൻ വീട്ടിലെത്തിയ പൊലീസുകാരനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ. ചാഴൂർ വപ്പുഴ കൂട്ടാല മണികണ്ഠൻ (50), മകൻ അക്ഷയ് (18), ചാഴൂർ വപ്പുഴ തണ്ടാശ്ശേരി അതുൽ (21) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാഴൂർ ചേറ്റക്കുളം വലിയവീട്ടിൽ അഭിറാമിനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതിയായ മണികണ്ഠനെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകുന്നതിന് പോയ അന്തിക്കാട് സ്റ്റേഷനിലെ എസ്.ഐ സുഭാഷ്, ജി.എസ്. സി.പി.ഒ അരുൺ രാജ്, സബിത്ത് ബാബു എന്നിവരെയാണ് പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്. അരുൺ രാജിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.