വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. പി ഹസീന ഫസലിന്റെ ഭർത്താവും, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും, മൂന്നാം വാർഡിൽ നിന്നുള്ള നിലവിലെ വേങ്ങര പഞ്ചായത്ത് ബോർഡ് മെമ്പറുമായ കുറ്റൂർ നോർത്ത് സ്വദേശി കൂളിപിലാക്കൽ (എടത്തോള) ഫസൽ (62) മരണപ്പെട്ടു. കുറച്ചു ദിവസായി ഹൃദ്രോഗ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മക്കൾ: തിത്തുമ്മ ഫർഹാന, ഹാസിൽ, റിസ ഫാത്തിമ. മരുമക്കൾ: ഹിഷാം, സാൻജിദ്. ഖബറടക്കം: ഇന്ന് (05.01.2026) വൈകുന്നേരം 4 മണിക്ക് കുറ്റൂർ നോർത്ത് കുന്നാഞ്ചേരി ജുമാ മസ്ജിദിൽ.
