പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ കലാശക്കൊട്ടിന് രാഷ്ട്രീയ പാർട്ടികൾക്ക് വിവിധ സ്ഥലങ്ങൾ ക്രമീകരിച്ചു

പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ കലാശക്കൊട്ടിന് രാഷ്ട്രീയ പാർട്ടികൾക്ക് വിവിധ സ്ഥലങ്ങൾ ക്രമീകരിച്ചു

M
MadhyamamSource Link
മട്ടന്നൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിന് രാഷ്ട്രീയ പാർട്ടികൾക്ക് വിവിധ സ്ഥലങ്ങൾ ക്രമീകരിച്ചു. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസും മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മട്ടന്നൂർ മണ്ഡലത്തിൽ മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പരസ്യപ്രചരണത്തിൻ്റെ അവസാന ദിവസമായ നാളെ, താഴെ പറയുന്ന സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് കൊട്ടിക്കലാശം നടത്താനാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, എസ്.ഡി.പി.ഐ രാഷ്ട്രീയ പാർട്ടികളൂം പൊലീസും തീരുമാനമെടുത്തത്. എൽ.ഡി.എഫിന് മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്താണ് സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ റാറാവീസ് ഹോട്ടലിന് സമീപമുള്ള റോഡു വഴിയും ഇരിട്ടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അമ്പലം റോഡു വഴിയും ഉരുവച്ചാൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കനാൽ റോഡിൽ നിന്നും അമ്പലം റോഡു വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്. അതേസമയം യു.ഡി.എഫിന് പ്രകാശ് ജങ്ഷൻ പരിസരമാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മരുതായി ജങ്ഷനിൽ നിന്നും കോളേജ് റോഡിൽ കയറി ഇരിട്ടി റോഡിൽ മത്സ്യ മാർക്കറ്റ് വഴിയും ഇരിട്ടി ഭാഗത്തു നിന്ന് വാഹനങ്ങൾ നേരെ പ്രകാശ് ജങ്ഷനിലും ഉരുവച്ചാൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കനാൽ റോഡിൽ നിന്നും അമ്പലം റോഡു വഴിയും പ്രകാശ് ജങ്ഷനിൽ പ്രവേശിക്കേണ്ടതാണ്. എൻ.ഡി.എക്ക് ലിങ്ക്സ് മാൾ ശിവപുരം റോഡ് പരിസരത്താണ് കൊട്ടിക്കലാശത്തിനുള്ള വേദി ഒരുക്കിയിരിക്കുന്നത്. ഇരിട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പഴയ രജിസ്റ്റർ ഓഫീസിൻ്റെ എതിർവശമുള്ള റോഡു വഴിയും ഉരുവച്ചാൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നേരെ ലിങ്ക് മാളിന് സമീപവും പ്രവേശിക്കേണ്ടതാണ്. എസ്.ഡി.പി.ഐക്ക് മരുതായി ജങ്ഷൻ സമീപമാണ് വേദി ഒരുക്കിയത്. ഇരിട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എം.ജി റോഡ് - കോളേജ് റോഡ് വഴി മരുതായി ജങ്ഷനിലും ഉരുവച്ചാലിൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കാനാൽ റോഡിൽ നിന്നും എയർപോർട്ട് റോഡിൽ കയറി വായന്തോട് വഴി മരുതായി ജങ്ഷനിൽ പ്രവേശിക്കേണ്ടതാണ്. ചാവശേരിയിൽ എൽ.ഡി.എഫിന് ചാവശേരി സി.പി.എം ഓഫീസ് പരിസരവും യു.ഡി.എഫിന് ആവട്ടി റോഡ് പരിസരവുമാണ് ഏർപ്പെടുത്തിയത്. 5.30 ശേഷം വരുന്ന ഒരു വാഹനവും പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടില്ല. കലാശക്കൊട്ടുമായി ബന്ധപ്പെട്ട് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരിട്ടി ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കളറോഡ്, വെള്ളിയാംപറമ്പ്- തെരൂർ പാലയോട് - ചാലോട് വഴി കണ്ണൂരിലേക്ക് പോകാവുന്നതാണ്. ഇരിട്ടി ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ 21-ാം മൈലിൽ നിന്നും ഇടത്തോട്ട് മാറി ശിവപുരം - ഉരുവച്ചാൽ വഴി തലശേരിയിലേക്ക് പോകാവുന്നതാണ്. തലശേരിയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഉരുവച്ചാൽ ശിവപുരം വഴി 21-ാം മൈൽ വഴി ഇരിട്ടിയിലേക്ക് പോകാവുന്നതാണ്. കണ്ണൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തെരൂർ പാലയോട് - വെള്ളിയാംപറമ്പ്, കളറോഡ് പഴി ഇരിട്ടിയിലേക്കു പോകാവുന്നതാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ കലാശക്കൊട്ടിന് രാഷ്ട്രീയ… | Boolokam