Posted On date_range 18 March 2026 9:31 AM IST Updated On date_range 18 March 2026 9:31 AM IST പശ്ചിമേഷ്യൻ സംഘർഷം; സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഇന്ന് റിയാദിൽ അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല യോഗം text_fields bookmark_border റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്കായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൺസൾട്ടേറ്റീവ് യോഗം ഇന്ന് വൈകുന്നേരം റിയാദിൽ നടക്കും. ബുധനാഴ്ച (മാർച്ച് 18) വൈകുന്നേരം തലസ്ഥാനമായ റിയാദിൽ വെച്ച് ഈ മന്ത്രിതല യോഗം നടക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും ആവശ്യമായ പിന്തുണയും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. പ്രമുഖ അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുകയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - West Asian conflict; Saudi Arabia to host ministerial meeting of Arab and Islamic countries in Riyadh today