Posted On date_range 1 April 2026 1:21 PM IST Updated On date_range 1 April 2026 1:21 PM IST പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു; ആറുപേർ കസ്റ്റഡിയിൽ text_fields bookmark_border കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അസ്സം സ്വദേശികളായ ആറു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ മുടിക്കലിലെ ‘എ.എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ജോലിക്കിടെ തങ്ങളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെ ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മരക്കഷണങ്ങളടക്കം ഉപയോഗിച്ചാണ് യുവാവിനെ മർദിച്ചത്. മരിച്ചതും അസ്സം സ്വദേശിയെന്നാണ് പൊലീസിന്‍റെ അനുമാനം. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. നഷ്ടപ്പെട്ട മൊബൈൽ ഫോൺ കമ്പനി പരിസരത്തുനിന്ന് പൊലീസ് കണ്ടെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Mob lynching in Perumbavoor; Foreign worker beaten to death

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു; ആറുപേർ കസ്റ്റഡിയിൽ
M
MadhyamamSource Link
about 1 month ago