Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പൊതുസ്ഥലം കൈയേറി നടത്തിയ നിർമ്മാണങ്ങൾ പൊളിച്ചുനീക്കി

പൊതുസ്ഥലം കൈയേറി നടത്തിയ നിർമ്മാണങ്ങൾ പൊളിച്ചുനീക്കി

M
MadhyamamSource Link
about 6 hours ago
മനാമ: ഹമലയിലെ ബ്ലോക്ക് 1012ൽ പൊതുസ്ഥലം കൈയേറി നിർമ്മിച്ച മതിലുകളും കെട്ടിടങ്ങളും അനുബന്ധ നിർമ്മാണങ്ങളും വടക്കൻ മേഖല മുനിസിപ്പൽ കൗൺസിൽ പൊളിച്ചുനീക്കി. നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ബുൾഡോസറുകൾ ഉപയോഗിച്ച് ഈ നിർമ്മാണങ്ങൾ നീക്കം ചെയ്തത്. മുനിസിപ്പാലിറ്റി കാര്യ കായിക മന്ത്രാലയത്തിന്റെയും ഉർബേസർ ബഹ്‌റൈന്റെയും സഹകരണത്തോടെയാണ് ഈ ശുചീകരണ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള കൈയേറ്റങ്ങൾ ഒഴിവാക്കണമെന്ന് കൗൺസിൽ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും വിൽപനയ്ക്കായി വാഹനങ്ങൾ പ്രദർശിപ്പിക്കുന്നവർക്കെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് 300 ദിനാർ വരെ പിഴ ഈടാക്കും. വടക്കൻ ഗവർണറേറ്റിലെ കൈയേറ്റങ്ങളോ നിയമവിരുദ്ധമായ നിർമ്മാണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ തവാസുൽ ആപ്പ് വഴിയോ 17985000 എന്ന നമ്പറിലോ വിളിച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്. സമാനമായ നടപടികൾ തെക്കൻ മേഖല മുനിസിപ്പൽ കൗൺസിലും സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ച നിരവധി വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും നീക്കം ചെയ്തു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പിഴയും സഹിതം റിഫയിലെ മുനിസിപ്പാലിറ്റി ഓഫീസിൽ നിന്ന് വാഹനങ്ങൾ പെട്ടന്ന് തന്നെ വീണ്ടെടുക്കാവുന്നതാണ്. അല്ലാത്തപക്ഷം ഈ വാഹനങ്ങൾ ലേലത്തിൽ വിൽക്കുമെന്ന് അധികൃതർ അറിയിച്ചു.
പൂർണ്ണ വാർത്ത വായിക്കുക