ബീഷ: ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ബിഷ യൂനിറ്റിന്റെ നേതൃത്വത്തിൽ പുതുവർഷ കലണ്ടർ പ്രകാശനവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. സമ്മേളനത്തില്‍ ട്രഷറർ ഷാജി ഭരതന്നൂർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡൻറ് ഈശോ കുര്യന് പള്ളിപ്പടിയിൽ പുതുവർഷ കലണ്ടർ പ്രകാശനം നിർവഹിച്ചു. മുബഷിർ മലപ്പുറം നന്ദി പറഞ്ഞു. നൗഫൽ കണ്ണൂർ, നൗഷാദ് പാരിപ്പള്ളി, അർഷാദ് കൊല്ലം, ലത്തീഫ്, മണ്ണാർക്കാട് ഫൈസൽ, പാലക്കാട് അനസ്, കരുനാഗപ്പള്ളി, ഫൈസൽ കൊല്ലം എന്നിവർ സംസാരിച്ചു.
