Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ബ്രസീലിൽ 400 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജീവിയുടെ ഫോസിൽ കണ്ടെത്തി

ബ്രസീലിൽ 400 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജീവിയുടെ ഫോസിൽ കണ്ടെത്തി

M
MadhyamamSource Link
about 1 hour ago
പോന്ത ഗ്രോസ: ബ്രസീലിലെ പോന്ത ഗ്രോസയിൽ നിന്ന് 400 ദശലക്ഷം വർഷം പഴക്കമുള്ള പുതിയ ഫോസിൽ കണ്ടെത്തി. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'ഹിസ്റ്റോറിക്കൽ ബയോളജി'യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ബ്രസീലിലെ പോന്ത ഗ്രോസ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ നിർണ്ണായക കണ്ടെത്തലിന് പിന്നിൽ. ആക്ടിനോപ്റ്റീരിയ ഗ്രാഹ്നി എന്ന് പേരിട്ടിരിക്കുന്ന ഈ പുരാതന സമുദ്രജീവി, വംശനാശം സംഭവിച്ച ഒരു തരം ബൈവാല്വ് (ചിപ്പിവർഗ്ഗത്തിൽപ്പെട്ട ജീവി) ആണ്. പോന്ത ഗ്രോസയിലെ 'കർവ 2' എന്നറിയപ്പെടുന്ന ഫോസിൽ സമ്പന്നമായ പ്രദേശത്ത് നടത്തിയ പതിവ് പഠനങ്ങൾക്കിടയിലാണ് ഗവേഷകർ അപ്രതീക്ഷിതമായി ഈ ഫോസിലുകൾ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയിരുന്ന 'ആക്ടിനോപ്റ്റീരിയ ലാംഗെയി' എന്ന ജീവിവർഗ്ഗത്തെക്കുറിച്ച് പഠിക്കാനാണ് ഗവേഷകർ എത്തിയത്. എന്നാൽ, കണ്ടെത്തിയ ഫോസിലുകൾക്ക് നിലവിലുള്ളവയിൽ നിന്ന് വ്യത്യസ്തമായ ശാരീരിക ഘടനയുള്ളതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ വർഗ്ഗമാണെന്ന് തിരിച്ചറിഞ്ഞത്. തോടിന്റെ ആകൃതി, വലിപ്പം, ഉപരിതലത്തിലെ അലങ്കാരങ്ങൾ എന്നിവയിൽ വരുത്തിയ വിശദമായ താരതമ്യ പഠനത്തിലൂടെയാണ് ഇതൊരു പുതിയ വർഗ്ഗമാണെന്ന് സ്ഥിരീകരിച്ചത്. ദിനോസറുകൾ ഭൂമിയിൽ എത്തുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, അതായത് ഏകദേശം 400 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള 'ഡെവോണിയൻ' കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. അക്കാലത്ത് ഇന്നത്തെ ദക്ഷിണ ബ്രസീലിന്റെ വലിയൊരു ഭാഗവും ആഴം കുറഞ്ഞ സമുദ്രത്താൽ മൂടപ്പെട്ടിരുന്നു. ബ്രസീലിലെ പുരാതന പാറകളെയും ഡെവോണിയൻ കാലഘട്ടത്തിലെ ഫോസിലുകളെയും കുറിച്ച് പഠനം നടത്തിയ അന്തരിച്ച ഗവേഷകൻ കാൾ യങ്‌വെ ഗ്രാഹ്നിയോടുള്ള ആദരസൂചകമായാണ് പുതിയ ജീവിവർഗ്ഗത്തിന് 'ആക്ടിനോപ്റ്റീരിയ ഗ്രാഹ്നി' എന്ന് പേരിട്ടത്. പുരാതന സമുദ്രങ്ങളിലെ ജീവജാലങ്ങളെക്കുറിച്ച് പഠിക്കാൻ ഈ കണ്ടെത്തൽ വലിയ രീതിയിൽ സഹായിക്കും. ശക്തമായ സമുദ്രക്കൊടുങ്കാറ്റുകൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് മണ്ണിൽ കുഴിച്ചുമൂടപ്പെട്ട ജീവികളുടെ ഫോസിലുകൾ ഇന്നും അവിടെ നിന്ന് ലഭിക്കുന്നുണ്ട്. ബ്രസീലിലെ ഈ മേഖലയിൽ ഇനിയും പുതിയ ജീവിവർഗ്ഗങ്ങളെ കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ ഉറച്ചുവിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള ജീവികളുടെ നാമകരണ പട്ടികയായ 'മൊളസ്ക ബേസിലും' ഈ പുതിയ കണ്ടെത്തൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പൂർണ്ണ വാർത്ത വായിക്കുക